ദേശീയം

'രാജ്യത്തെ സമാധാനത്തില്‍ കഴിയാന്‍ അനുവദിക്കില്ലേ ?' ; അയോധ്യ ഹര്‍ജിയില്‍ സുപ്രിംകോടതി, ഹര്‍ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യാരാജ്യത്തെ സമാധാനത്തില്‍ കഴിയാന്‍ അനുവദിക്കില്ലേയെന്ന് സുപ്രിംകോടതി. അയോധ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചോദ്യം.

'എല്ലായിപ്പോഴും എന്തെങ്കിലും ഉണ്ടാകും. ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കാനും' കോടതി ആവശ്യപ്പെട്ടു. 

അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി സുപ്രിം കോടതി തള്ളി. 

ഹര്‍ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. പിഴ വിധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും സുപ്രിംകോടതി തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു