ദേശീയം

രാഹുലിനെതിരെ സുപ്രിം കോടതിയില്‍ ബിജെപിയുടെ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സുപ്രിം കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. റഫാല്‍ കേസിലെ കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഹര്‍ജി നല്‍കിയത. ഹര്‍ജി സുപ്രിം കോടതി 15ന് പരിഗണിക്കും.

റഫാല്‍ കേസിന്റെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു ചോര്‍ന്ന രേഖകള്‍ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. രേഖകള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ പരിഗണിക്കരുതെന്നുമുള്ള കേന്ദ്ര വാദം തള്ളിയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്നാണ് മീനാക്ഷി ലേഖി ഹര്‍ജിയില്‍ പറയുന്നത്.

റഫാല്‍ രേഖകള്‍ പരിശോധിക്കാമെന്ന സുപ്രിം കോടതി വിധിയോടെ മോദി അഴിമതി നടത്തിയെന്നു വ്യക്തമായെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്. മോദി അഴിമതി നടത്തിയതായി കോടതി കണ്ടെത്തിയെന്ന രാഹുലിന്റെ വാക്കുകള്‍ക്കെതിരെയാണ് ഹര്‍ജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ