ദേശീയം

നിക്കോബാര്‍ ദ്വീപുകളില്‍ 24 മണിക്കൂറിനിടെ വീണ്ടും ഭൂചലനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ, തുടര്‍ച്ചയായി രണ്ടാം തവണയും നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 9.50ഓടേയാണ് ഭൂചലനം സംഭവിച്ചത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഏകദേശം ഈ സമയത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലും കുലുക്കം അനുഭവപ്പെട്ടു. 

ശനിയാഴ്ച പുലര്‍ച്ചെ  4.44ന് സമാനമായ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഭൂകമ്പമാപിനിയില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ