ദേശീയം

കണക്കില്‍പ്പെടാത്ത കോടികള്‍ കണ്ടെത്തി; വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഗോഡൗണില്‍ നിന്നും കണക്കില്‍പ്പെടാത്ത 11.5 കോടി രൂപ കണ്ടെത്തിയിരുന്നു. കതിര്‍ ആനന്ദിന്റെ ഗോഡൗണില്‍  നിന്നുമാണ് പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഈ പണമെന്ന് എഐഎഡിഎംകെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ നടപടി.

വ്യാഴാഴ്ച തമിഴ്‌നാട്ടിലെ മറ്റു 38 മണ്ഡലങ്ങള്‍ക്കൊപ്പം വെല്ലൂരും പോളിങ്ബൂത്തിലേക്ക് നീങ്ങാനിരിക്കേയാണ് ഇവിടത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. 23 സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തിലുളളത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കി എന്നപരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ഇതാദ്യമായാണ്. ഇത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതാണെന്ന് ഡിഎംകെ ആരോപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കിയെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിഎംകെ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം