ദേശീയം

മോദിയെ തോല്‍പ്പിക്കാന്‍ മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിന് വോട്ടുചെയ്യണം; സിദ്ദു കുരുക്കില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദുവിന്റെ നടപടി വിവാദമാകുന്നു. ബിഹാറില്‍ മുസ്ലീം വോട്ടര്‍മാരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച സിദ്ദുവിന്റെ നടപടിയാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ന്യൂനപക്ഷ ജനസംഖ്യ ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് വോട്ടുചെയ്യണമെന്ന് സിദ്ദു ആഹ്വാനം ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി.

ബിഹാറിലെ കത്തിഹാര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താരിഖ് അന്‍വറിന്റെ പ്രചാരണറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്‌ജോത് സിങ് സിദ്ദു. 'നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് കരുതരുത്. നിങ്ങള്‍ ഇവിടെ ഭൂരിപക്ഷമാണ്. 64 ശതമാനമാണ് നിങ്ങളുടെ ജനസംഖ്യ.ഒവൈസി പറയുന്നത് പോലെയുളള കുരുക്കില്‍ വന്നുവീഴരുത്. ബിജെപിയാണ് ഇവരെ പിന്തുണയ്ക്കുന്നത്. '-സിദ്ദു പറഞ്ഞു. തിങ്കളാഴ്ച കത്തിഹാര്‍ ലോക്‌സഭ മണ്ഡലത്തിലെ ബര്‍സോളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങളുടെ ശക്തി നിങ്ങള്‍ തിരിച്ചറിയണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി നിന്ന് വോട്ടുചെയ്യണം'- മുസ്ലീം വോട്ടര്‍മാരോട് സിദ്ദു ആഹ്വാനം ചെയ്തു. ഇത് നിന്ദ്യമായ പ്രവൃത്തിയാണെന്ന് ആരോപിച്ച ബിജെപി, സിദ്ദുവിനെതിരെ സ്വമേധയാ നടപടി എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍