ദേശീയം

അപമര്യാദയായി പെരുമാറിയവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു; നേതൃത്വത്തിനെതിരെ പ്രിയങ്ക ചതുര്‍വേദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക അതൃപ്തിയറിയിച്ച് രംഗത്തെത്തിയത്.

പാര്‍ട്ടിയില്‍ അവര്‍ നല്‍കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും പേരില്‍ അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദു:ഖമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. പാര്‍ട്ടി ്പ്രവര്‍ത്തനത്തിന്റെ ഭാഗമായി താന്‍ ഏറ്റുവാങ്ങിയ വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല.തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാവുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുര്‍വേദി കുറ്റപ്പെടുത്തി.

അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ നടപടി  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്ന്  പ്രിയങ്ക  ചതുര്‍വേദി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അശ്ലീല പരാമര്‍ശം നടത്തിയ നേതാക്കളെ പുറത്താക്കിയിരുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് പ്രിയങ്ക ചതുര്‍വേദി പരാതി നല്‍കി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി