ദേശീയം

ടിഎന്‍ പ്രതാപനും എനിക്കുമെതിരെ ബോംബ് പൊട്ടിക്കാനുണ്ടെന്ന വാര്‍ത്ത കേള്‍ക്കുന്നു; കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനും തനിക്കുമെതിരെ ഈ മാസം പത്തൊന്‍പതിനും ഇരുപതിനുമുള്ളില്‍ അവര് ഒരു ബോംബ് പൊട്ടിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഉളളിലൂടെ കേള്‍ക്കുന്നുണ്ട്. പൊട്ടട്ടെ, പൊട്ടുമ്പോള്‍ അതിന്റെ സ്‌പോക്ക് അനുസരിച്ച് തീവ്രത നോക്കാമെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തെരഞ്ഞടുപ്പ് പ്രചാരണ വീഡിയോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കെ സുധാകരന്‍. താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ഒരു വ്യക്തിയുടെ കഴിവുകേടിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. വീഡിയോ പിന്‍വലിക്കുമോയെന്ന ചോദ്യത്തില്‍ പഠിച്ച ശേഷം നാളെ പ്രതികരിക്കുമെന്ന് സുധാകരന്‍ പറ

താന്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല. വിഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതല്ല. ഒരു വ്യക്തിയുടെ കഴിവുകേടിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തത്. വിഡിയോയുടെ പേരില്‍ വനിതാ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരന്‍ പറഞ്ഞു.

പ്രചാരണ വിഡിയോയില്‍ സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ചു എന്നാരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ വനിതാ കമ്മിഷന്‍ കേസ് രജസിറ്റര്‍ ചെയ്തിരുന്നു. കേസെടുത്തത്.

സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കില്‍ നടപടി എടുക്കാനും കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സ്ത്രീകള്‍ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാര്‍ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി