ദേശീയം

ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 95 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 1,625 സ്ഥാനാര്‍ത്ഥികള്‍

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. തമിഴ്‌നാട് ഉള്‍പ്പടെ 11 സംസ്ഥാനങ്ങളാണ് ബൂത്തിലേക്ക് പോകുന്നത്. കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കും. 95 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 

പുതുച്ചേരി ഉള്‍പ്പടെ തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ സീറ്റുകളിലേക്കും അങ്കം നടക്കും. ഒഡിഷ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനോടൊപ്പമാണ് നടക്കുന്നത്. കര്‍ണാടകയിലെ പതിനാലും മഹാരാഷ്ട്രയിലെ പത്തും യു.പിയിലെ എട്ടും അസം, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് വീതവും ഛത്തീസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ മൂന്ന് വീതവും ജമ്മു കശ്മീരിലെ രണ്ടും മണിപ്പൂരിലെയും ത്രിപുരയിലെയും ഓരോ സീറ്റിലും ഉള്‍പ്പെടെ 96 മണ്ഡലങ്ങളാണ് നാളെ ബൂത്തിലേക്ക് പോവുക.

1625 സ്ഥാനാര്‍ത്ഥികളില്‍ 44 പേര്‍ സിറ്റിങ് എംപിമാരാണ്. സ്ഥാനാര്‍ത്ഥിമാരില്‍ 427 പേര്‍ കോടീശ്വരന്മാരാണ്. മഹാരാഷ്ട്രയിലെ മറാഠ്വാധ, വിദര്‍ഭ, സോലാപുര്‍ മേഖലകളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ ബി.ജെ.പി തൂത്തുവാരിയ പശ്ചിമ യു.പിയിലെ എട്ടു സീറ്റുകളില്‍ ഇത്തവണ മഹാസഖ്യം ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ട്. സിനിമ താരങ്ങളായ സുമലത, പ്രകാശ് രാജ്, ഹേമമാലിനി എന്നിവരും മത്സരത്തിന് ഒരുങ്ങുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം