ദേശീയം

ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ : രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 24 മണിക്കൂറിനകെ വിശദീകരണം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാഹുല്‍ പെരുമാറ്റചട്ടം ലംഘിച്ചു എന്ന ആരോപണത്തിലാണ് നടപടി. കോണ്‍ഗ്രസിന്റെ മുഖ്യവാഗ്ദാനമായ ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ അനുമതിയില്ലാതെ വീടിന് മുന്നിലെ മതിലില്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ചുള്ള പരാതിയിലാണ് നടപടി. 

രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ ഒരു വീടിന് മുന്നിലാണ് ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ പതിപ്പിച്ചത്. വീട്ടുടമസ്ഥന്റെ അനുമതി ഇല്ലാതെയാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. സംഭവത്തില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

മോദിക്കെതിരായ ചൗകീദാര്‍ ചോര്‍ ഹെ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാനിരിക്കുകയാണ്. ചൗകീദാര്‍ ചോര്‍ഹെ പരാമര്‍ശം ഇന്നലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഈ പരസ്യം ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'