ദേശീയം

ആദിവാസി പെണ്‍കുട്ടിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ധര്‍ബാദ്; അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ധര്‍ബാദ് ജില്ലയിലാണ്‌സംഭവം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നു. 

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ വീടിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്. ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ വെച്ചാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി