ദേശീയം

പ്രജ്ഞ സിങ് ഇന്ത്യയുടെ നിഷ്‌കളങ്കയായ പുത്രി: ശിവരാജ് സിങ് ചൗഹാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂര്‍ ദേശസ്‌നേഹിയും ഇന്ത്യയുടെ നിഷ്‌കളങ്കയായ പുത്രിയുമാണെന്നും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മലേഗാവ് സ്‌ഫോടന കേസ് പ്രതിയായ പ്രജ്ഞ, ബിജെപി സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിന് പുറകെയാണ് ശിവരാജ് പ്രജ്ഞയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 

വന്‍ ഭൂരിപക്ഷത്തില്‍ പ്രജ്ഞ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞയ്ക്ക് എതിരെ തെറ്റായ ആരോപണങ്ങള്‍ ചുമത്തുകയാണ്. കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിച്ചു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അവര്‍ നേരിടേണ്ടിവന്നത്. മറ്റുള്ളവര്‍ക്ക് മരവിപ്പ് തോന്നുന്ന അനുഭവങ്ങളിലൂടെയാണ് അവര്‍ കടന്നുവന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ മരിച്ചത് തന്റെ ശാപം മൂലമാണെന്നും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ നിന്ന് ആര്‍ക്കും തടുക്കാന്‍ സാധിക്കില്ലെന്നുമുള്ള പ്രജ്ഞയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞയ്ക്ക് നോട്ടീസയച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രജ്ഞയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മഹത്തായ ഹിന്ദു സംസ്‌കാരത്തെ മുഴുന്‍ തീവ്രവാദികളാണെന്ന് മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടിയാണ് പ്രജ്ഞയുടെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് മോദി പറഞ്ഞത്. 

ബിജെപിയുടെ ഏറ്റവും സുരക്ഷിത മണ്ഡലമെന്ന് വിലയിരുത്തുന്ന ഭോപ്പാലില്‍ കോണ്‍ഗ്രസ് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്ര ദിഗ്‌വിജയ് സിങിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ