ദേശീയം

'കളള വോട്ട് ചെയ്തതായി ആരോപണം'; പോളിങ് ഏജന്റിനെ പിഡിപി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന വീഡിയോ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനലാപ്പിലേക്ക് നീങ്ങുന്നതിനിടെ, ജമ്മുകശ്മീരില്‍ പിഡിപി പ്രവര്‍ത്തകര്‍ നാഷണല്‍  കോണ്‍ഫറന്‍സ് പോളിങ് ഏജന്റിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കളള വോട്ട് ചെയ്തു എന്ന് ആരോപിച്ച് പിഡിപി പ്രവര്‍ത്തകര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോളിങ് ഏജന്റിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് സമുഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അനന്തനാഗ് ജില്ലയില്‍ ബിജ്‌ബെഹറ പോളിങ് സ്‌റ്റേഷനിലാണ് സംഭവം. നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോളിങ് ഏജന്റ് കളളവോട്ട് ചെയ്തു എന്ന് ആരോപിച്ച് പിഡിപി പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. പ്രകോപിതരായ പിഡിപി പ്രവര്‍ത്തകര്‍ പോളിങ് ഏജന്റിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആറു പാര്‍ലമെന്റ് സീറ്റുകളുളള ജമ്മുകശ്മീരില്‍ അനന്ത് നാഗില്‍ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്നത്. പ്രശ്‌നബാധിത പ്രദേശമായി കണ്ടാണ് ഇവിടെ മൂന്നുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്