ദേശീയം

ദളിതര്‍ക്ക് നേരെയുള്ള പൊലീസ് വെടിവെയ്പ്പില്‍ നടപടിയില്ല: വോട്ട് ബഹിഷ്‌കരിച്ച് ഗ്രാമം

സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: ദളിതര്‍ക്ക് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണവുമായി ഉത്തര്‍പ്രദേശിലെ ദളിത് കമ്യൂണിറ്റി. ബിജ്‌നോര്‍ ജില്ലയിലെ ബദാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം ദളിതരായ മൂന്ന് യുവാക്കള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്‌കരിച്ചത്.

മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മൊറാബാദ് മണ്ഡലത്തിലാണ് ആയിരത്തോളം ദളിതര്‍ വോട്ട് ബഹിഷ്‌കരിച്ചത്. ഒടുവില്‍ പൊലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തിയതോടെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ തയാറായി. 

തിങ്കളാഴ്ച തന്നെ ഗ്രാമ മുഖ്യന്‍ വോട്ട് ബഹിഷ്‌ക്കരിക്കുന്ന വിവരം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഉച്ചവരെ ആരും ഗ്രാമത്തില്‍ നിന്ന് വോട്ട് ചെയ്തില്ല. ഇതോടെയാണ് പൊലീസും ജില്ലാഭരണകുടവും ചര്‍ച്ചയ്ക്ക് തയാറായത്. ഒടുവില്‍ കുറ്റക്കാര്‍ക്കെത്തിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്റെ പേരില്‍ ജനങ്ങള്‍ പോളിങ് ബൂത്തില്‍ എത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം