ദേശീയം

ലിസ്റ്റില്‍ പേരില്ല, എന്നിട്ടും വോട്ട് ചെയ്തു; നടന്‍ ശിവ കാര്‍ത്തികേയന്റെ വോട്ട് വിവാദത്തില്‍, നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതിരുന്നിട്ടും തമിഴ് നടന്‍ ശിവ കാര്‍ത്തികേയനെ വോട്ട് ചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹൂ. ലിസ്റ്റില്‍ പേരില്ലാതിരുന്നിട്ടും താരത്തെ വോട്ട് ചെയ്യാന്‍ അനുവദിച്ച് പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സാഹൂ അറിയിച്ചത്.

സംഭവത്തെക്കുറിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ശിവ കാര്‍ത്തികേയന്റെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് എന്നതിനെക്കുറിച്ചും സാഹൂ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ മുഴുവന്‍ റിപ്പോര്‍ട്ടുകളും ലഭിച്ചാല്‍ മാത്രമേ നടനെതിരെ നടപടി എടുക്കണോ എന്നത് സംബന്ധിച്ച് തീരൂമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

നടന്‍ ശ്രീകാന്തും സമാനരീതിയില്‍ വോട്ട് ചെയ്‌തെന്ന ആരോപണത്തെ സാഹൂ നിഷേധിച്ചു. ശ്രീകാന്ത് വോട്ട് ചെയ്തില്ലെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ മഷി പുരട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് സംഭവത്തിലെ വിശദീകരണം. എന്നാല്‍ താന്‍ വോട്ട് ചെയ്‌തെന്നാണ് ശ്രീകാന്തിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു