ദേശീയം

പ്രചാരണ വേദിയിൽ നിതിൻ ​ഗഡ്കരി തലകറങ്ങി വീണു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി തലകറങ്ങി വീണു. മഹാരാഷ്ട്രിയയിലെ ഷിര്‍ദിയില്‍ റാലിയില്‍ പങ്കെടുക്കവെ ഇന്നലെ വൈകീട്ടാണ് സംഭവം. ശിവസേനാ സ്ഥാനാര്‍ത്ഥിയായ സദാശിവ് ലോഖണ്ഡെയ്ക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് ഗഡ്കരി തല കറങ്ങി വീണത്. വേദിയില്‍ പ്രസംഗിച്ചതിന് ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി പോവുമ്പോഴാണ് ഗഡ്കരി തലകറങ്ങി വീണത്.

അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും ഉടന്‍ തന്നെ അദ്ദേഹത്തെ എഴുന്നേല്‍പിക്കാനെത്തി. വെളളം നല്‍കിയ ശേഷം അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട് തന്റെ കാറിലേക്ക് അദ്ദേഹം തന്നെ നടന്നു കയറി.

ആശുപത്രിയില്‍ എത്തിയതിന് ശേഷം ഗഡ്കരി സായിബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് മടങ്ങിയത്. ഗഡ്കരി ചികിത്സ തേടിയതായും സുഖമായിരിക്കുന്നെന്നും പിന്നീട് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. നേരത്തേയും അദ്ദേഹം വേദിയില്‍ തല കറങ്ങി വീണിട്ടുണ്ട്. പ്രമേഹ സംബന്ധമായ കാരണങ്ങള്‍ക്ക് അദ്ദേഹം ചികിത്സ നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി