ദേശീയം

മകന്‍ തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട്: ക്ഷേത്രങ്ങള്‍ കയറിയിറങ്ങിയും ജ്യോത്സ്യന്മാരുടെ സഹായം തേടിയും കുമാരസ്വാമി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡ പരാജയപ്പെട്ടേക്കുമെന്ന ഇന്റലിജന്‍സ് വിവരം ചോര്‍ന്നു. ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും നടിയുമായ സുമലതയെക്കാള്‍ മുന്നിലാണ് ചലച്ചിത്ര താരം കൂടിയായ നിഖില്‍ എന്നാണന്നായിരുന്നു ജെഡിഎസിന്റെ പ്രചാരണം. എന്നാല്‍ പാര്‍ട്ടി നടത്തിയ രഹസ്യ സര്‍വെയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിഖില്‍ തോല്‍ക്കുമെന്നാണ് വ്യക്തമാക്കുന്നത്. 

സമ്മര്‍ദ്ദത്തിലായ കുമാരസ്വാമി ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയും ജ്യോത്സ്യന്മാരെ കണ്ടും പരിഹാരകര്‍മ്മങ്ങളുടെ സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 18ന് നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡ്യയില്‍ ഇക്കുറി സംസ്ഥാനത്തെ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 80.23%.  മലവള്ളി, മദ്ദൂര്‍, മണ്ഡ്യ മേഖലയില്‍ നിഖിലിനു വേണ്ടത്ര വോട്ടു ലഭിക്കില്ലെന്നാണ് രഹസ്യ സര്‍വെകളിലെ പ്രധാന വെളിപ്പെടുത്തല്‍.

നിഖിലിന്റെ വിജയമൊന്നും  ഉറപ്പുപറയാനാവില്ലെന്ന് ഗതാഗത മന്ത്രിയും മണ്ഡ്യയില്‍ നിന്നുള്ള ജനതാദള്‍ എംഎല്‍എയുമായ ഡിസി തമ്മണ്ണയും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ മലവള്ളി  ജെഡിഎസ് എംഎല്‍എ കെ.അന്നദാനിയും ഡിസി തമ്മണ്ണയും പരാജയപ്പെട്ടതായി  കുമാരസ്വാമി പ്രതികരിച്ചു. 

ഇത്തരം സര്‍വെകളിലൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും  മേയ് 23ലെ ഫലപ്രഖ്യാപനമാണ് പ്രധാനമെന്നുമാണ് സുമതലതയുടെ പ്രതികരണം. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡ്യയിലെ എല്ലാ സീറ്റുകളും ജെഡിഎസാണ് സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും