ദേശീയം

'മോദിക്ക്‌ വോട്ട്‌ ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ'; ബിജെപി അനുകൂല പോസ്‌റ്ററുമായി ചുറ്റിത്തിരിഞ്ഞ നായയെ കസ്റ്റഡിയിലെടുത്തു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപി അനുകൂല പോസ്‌റ്റർ ശരീരത്തിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ്‌ ദിവസം പോളിംഗ്‌ ബൂത്തിലെത്തിയ നായയെ കസ്റ്റഡിയിലെടുത്തു. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ടൗണിലെ ബൂത്തിലാണ് സംഭവം. പോളിം​ഗ് ബൂത്തിലേക്ക് നായയുമായി എത്തിയ ഉടമസ്ഥൻ ഏക്‌നാഥ്‌ മോത്തിറാം ചൗധരിക്കെ‌തിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്‌. ബിജെപി ചിഹ്നവും മോദിക്ക്‌ വോട്ട്‌ ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമാണ്‌ നായയുടെ ശരീരത്തിലെ പോസ്റ്ററിൽ ഉണ്ടായിരുന്നത്.

തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഉച്ചയ്‌ക്ക്‌ശേഷമാണ്‌ നായയുമായി മോത്തിറാം ടൗണില്‍ പ്രത്യക്ഷപ്പെട്ടത്‌. വോട്ട്‌ രേഖപ്പെടുത്താന്‍ ഇയാൾ ബൂത്തിലേക്ക് പോയപ്പോള്‍ പരിസരങ്ങളില്‍ ചുറ്റിത്തിരിയുകയായിരുന്നു നായ. ഐപിസി സെക്ഷന്‍ 171 എ പ്രകാരമാണ് മോത്തിറാമിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കസ്‌റ്റഡിയിലെടുത്ത നായയെ പിന്നീട്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‌ കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും