ദേശീയം

നുഴഞ്ഞു കയറാൻ പാക് സൈന്യത്തിന്റെ ശ്രമം; ഏഴ് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. കശ്മീരിലെ കേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനുള്ള പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ശ്രമമാണ് ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയത്. ഏഴ് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

36 മണിക്കൂറിനിടെയാണ് ഏഴ് നുഴഞ്ഞു കയറ്റക്കാരെയും സൈന്യം വധിച്ചതെന്നാണ് സൂചന. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരിലെ സുരക്ഷ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു. അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചു. അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍