ദേശീയം

കശ്മീര്‍: ആകാംക്ഷയില്‍ രാജ്യം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീരിലെ അസാധാരണ നടപടികളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കശ്മീരിലെ നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

കശ്മീരിലെ സൈനിക സാന്നിധ്യം ശക്തമാക്കുകയും നേതാക്കളെ വീട്ടുതടങ്കലിലാക്കി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. കശ്മീരിലെ അസാധാരണ നടപടികളുടെ പശ്ചാത്തലം എന്തെന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇന്നു രാവിലെ പതിനൊന്നിന് അമിത് ഷാ രാജ്യസഭയില്‍ പ്രസ്താവന നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പന്ത്രണ്ടിനു ലോക്‌സഭയില്‍ അമിത് ഷായുടെ പ്രസ്താവനയുണ്ടാവും. രാജ്യസഭയില്‍ ശൂന്യവേള റദ്ദാക്കിയതായി സഭാധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്.

കശ്മീരിലെ സംഭവങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസും സിപിഎമ്മും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി.

ഇന്നു രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം കശ്മീര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. തുടര്‍ന്നു കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ