ദേശീയം

മുത്തലാഖ് ബില്‍ പാസായത് ആഘോഷിച്ചു, പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി

സമകാലിക മലയാളം ഡെസ്ക്

ബാന്ദ: മുത്തലാഖ് ബില്‍ പാസാക്കിയത് ആഘോഷിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസയതില്‍ സന്തോഷിച്ച് ആഹ്ലാദപ്രകടനം നടത്തിയതിനാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. 

ജിഗ്നി ഗ്രാമത്തിലെ മുഫീദ ഖാത്തൂനെയാണ് ഭര്‍ത്താവ് ശംസുദ്ദീന്‍ മുത്തലാഖ് ചൊല്ലിയത്. മുഫീദയുടെ പരാതിയെ തുടര്‍ന്ന് ശംസുദ്ദീനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. മുത്തലാഖ് ബില്‍ പാസായത് ഭാര്യ ആഘോഷിച്ചതില്‍ പ്രകോപിതനായ ഭര്‍ത്താവ് മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് മൂന്ന് വട്ടം തലാഖ് ചൊല്ലി തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. 

ജൂലൈ 30നാണ് പാര്‍ലമെന്റ് മുത്തലാഖ് ബില്‍ പാസാക്കിയത്. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് മുത്തലാഖില്‍ കുറ്റക്കാരെന്ന് കണ്ടാല്‍ വിധിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു