ദേശീയം

'ഇനി കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കാം'; പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി എംഎല്‍എ, വിവാദം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ബിജെപിയുടെ വിക്രം സിങ് സെയ്‌നി. ഇപ്പോള്‍ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തുവന്നിരിക്കുകയാണ് സെയ്‌നി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് സെയ്‌നിയുടെ വിവാദ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ നിന്നുളള എംഎല്‍എയാണ് സെയ്‌നി.

കശ്മീരുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങളില്‍ മുസ്ലീം പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്തോഷിക്കുമെന്ന് സെയ്‌നി പറഞ്ഞു. കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും സെയ്‌നി അഭിപ്രായപ്പെട്ടു. നിറഞ്ഞ കയ്യടിയോടെയാണ് ഇദ്ദേഹത്തിന്റെ വാക്കുകളെ സദസ്് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഒരു പ്രാദേശിക യോഗത്തിലാണ് സെയ്‌നിയുടെ വിവാദ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്