ദേശീയം

എസ്ബിഐ മാനേജരെന്ന വ്യാജേന വിളിച്ചു; കോൺ​ഗ്രസ് എംപി എടിഎം പിന്നും  ഒടിപി സന്ദേശവും കൈമാറി; നഷ്ടമായത് 23 ലക്ഷം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരായ കോണ്‍ഗ്രസ് എം.പിയും പഞ്ചാബ് മുഖ്യന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിന് നഷ്ടമായത് 23 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ ആള്‍ പിടിയിലായി. ഇയാളില്‍ നിന്ന് ഈ പണം കണ്ടെടുത്തതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയതു.

എംപിയെ ഫോൺ ചെയ്ത ആൾ എസ്.ബി.ഐ മാനേജരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.   പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് പ്രണീത് കൗറിന് ഇയാളുടെ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. 

ബാങ്ക് അക്കൗണ്ട് നമ്പറും എ.ടി.എം പിന്‍ നമ്പറും ഒ.ടി.പി സന്ദേശവും ചോദിച്ച ഇയാള്‍ക്ക് ഇവയെല്ലാം പ്രണീത് കൗര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ മെസ്സേജ് വന്നപ്പോഴാണ് 23 ലക്ഷം നഷ്ടപ്പെട്ട കാര്യം മനസ്സിലാകുന്നത്. ഉടന്‍ തന്നെ കൗര്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു. ഫോണ്‍ നമ്പര്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇയാളെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത