ദേശീയം

രാജി വച്ചു പുറത്തുവരിക; രാജ്യസഭാംഗങ്ങള്‍ക്കു മെഹബൂബയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭയില്‍നിന്നു രാജിവയ്ക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു പിഡിപി നേതാവ് മെഹബൂബ മുഫ്തി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ട് അംഗങ്ങളാണ് പിഡിപിക്കു രാജ്യസഭയില്‍ ഉള്ളത്. 

കശ്മീരിനു പ്രത്യേക പദവി എടുത്തുകളയുന്നതിനു മുമ്പായി മെഹബൂബ ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നു. മെഹബൂബ അറസ്റ്റിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഇപ്പോള്‍ വീട്ടില്‍നിന്നു ഗസ്റ്റ് ഹൗസിലേക്കു മാറ്റിയെന്നാണ് സൂചനകള്‍.

രാജ്യസഭയില്‍ കശ്മീര്‍ ബില്‍ അവതരിപ്പിക്കുന്നതിനിടെ പിഡിപി അംഗങ്ങളായ മിര്‍ ഫയീസും നാസിര്‍ അഹമ്മദും ഭരണഘടന കീറിയെറിഞ്ഞു പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഉപാധ്യക്ഷന്റെ നിര്‍ദേശപ്രകാരം ഇരുവരെയും ബലംപ്രയോഗിച്ച് സഭയില്‍നിന്നു പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്