ദേശീയം

തെരുവുകളിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു: ശ്രീന​ഗറിൽ വീണ്ടും നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

ശ്രീ​ന​ഗ​ർ: പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ന്ന​താ​യി സ​ർ​ക്കാ​ർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​ത്. 

ആ​ളു​ക​ൾ തെരുവുകളിൽ കൂ​ട്ടം കൂ​ട​രു​തെ​ന്നും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നും പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ അ​റി​യി​പ്പു ന​ൽ​കി. ക​ട​ക​ൾ അ​ട​യ്ക്കാ​നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബാ​രാ​മു​ള്ള​യി​ലും ശ്രീ​ന​ഗ​റി​ലും തെ​ര​വി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചി​രു​ന്നു. അതേസമയം ഇ​രു​പ​തോ​ളം പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്നെ​ന്നും അറിയിച്ചിരുന്നു.  

ഇതിനിടെ ശ്രീ​ന​ഗ​റി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി ന​ട​ന്ന​നെ​ന്ന വാ​ർ​ത്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ണെ​ന്നും ഒ​രി​ട​ത്തും അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടി​ല്ലെ​ന്നും ജ​മ്മു​കശ്ഷ്മീർ പൊ​ലീ​സ് ട്വീ​റ്റ് ചെ​യ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം