ദേശീയം

19കാരിക്ക് ക്രൂര പീഡനം; ​ഗർഭസ്ഥ ശിശു മരിച്ചു; രക്ഷിക്കാൻ കഴിയാത്ത ദുഃഖത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: യുവാവിനെ മർദ്ദിച്ച് അവശനാക്കിയ അക്രമി സംഘം ഒപ്പമുണ്ടായിരുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. യുവതിയെ രക്ഷിക്കാനാകാതെ പോയ ദുഃഖത്തിൽ ഞായറാഴ്ച രാത്രി യുവാവ് ആത്മഹത്യ ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. 

ബൻസ് വാ‍ഡ ജില്ലയിൽ യുവാവും പ്രതിശ്രുത വധുവായ 19 വയസുള്ള ദളിത് യുവതിയും രാത്രി ബൈക്കിൽ പോകുമ്പോഴാണു യുവാക്കൾ ആക്രമിച്ചത്. യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് തല്ലി ഓടിച്ച ശേഷം യുവതിയെ വിജനമായ സ്ഥലത്തെത്തിച്ചും മറ്റൊരു ​ഗ്രാമത്തിലെത്തിച്ചും അഞ്ച് പേർ പീഡിപ്പിക്കുകയായിരുന്നു. 

പ്രതികളിലൊരാളുടെ ഭാര്യ, മരിച്ച യുവാവിന്റെ ഫോൺ ഓൺ ചെയ്തതോടെ പൊലീസ് അയാളെ പിടികൂടി. ഇതിലെ ഫോൺ പരിശോധിച്ചാണ് അന്വേഷണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയിലേക്ക് എത്തിയത്. പ്രതികളെെല്ലാം അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)