ദേശീയം

സഞ്ജീവ് ഭട്ടിനെ കാണാന്‍ പുറപ്പെട്ട ഹാര്‍ദിക് പട്ടേലും കൂട്ടരും പൊലീസ് കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പലന്‍പുര്‍: കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടേലിനെയും രണ്ട് എംഎല്‍എമാരേയും ഇവരെ അനുഗമിച്ച 27പേരെയുമാണ് പലന്‍പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പട്ടാന്‍, പലന്‍പുര്‍ എംഎല്‍എമാരായ കിരിത് പട്ടേല്‍, മഹേഷ് പട്ടേല്‍ എന്നിവരാണ് ഹാര്‍ദികിനൊപ്പം കസ്റ്റഡിയിലെടുത്ത ജനപ്രതിനിധികള്‍. 

സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അദ്ദേഹത്തിന് രാഖി അണിയിക്കാന്‍ പുറപ്പെട്ട സംഘത്തിനൊപ്പം ചേരുമെന്നായിരുന്നു ഹാര്‍ദിക് അറിയിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുള്ള സഞ്ജീവിന്റെ ഭാര്യ ശ്വേത ഭട്ടിന് അദ്ദേഹത്തെ കാണാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്. 

1990ല്‍ ജാംനഗറില്‍ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് ആയിരിക്കെ നടന്ന കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ ജൂണില്‍ കോടതി ശിക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി