ദേശീയം

ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി: കരവിഞ്ഞ് യമുന; ഡല്‍ഹിയില്‍ കനത്ത ജാഗ്രത; ഹിമാചലില്‍ മേഘവിസ്‌ഫോടനം, മരണം30

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്,പഞ്ചാബ് എന്നിവിടങ്ങളിലായി മരിച്ചവരുടെ എണ്ണം 30ആയി. നിരവധിപേരെ കാണാതായിട്ടുണ്ട്. ഡല്‍ഹിയുടെ ചില മേഖലകള്‍, ഹരിയാന, പഞ്ചാബ്,  ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യമനുനാ നദീതീരത്തുള്ളവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. 

ഹിമാചല്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള കണക്കു പ്രകാരം ഇവിടെ 23പേര്‍ മരിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നാലുപേര്‍ കൊല്ലപ്പെട്ടു. 22പേരെ കാണാതായി. പഞ്ചാബിലും മൂന്നുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലെ ഉത്തരകാശിയിലാണ് വലിയ ദുരന്തം സംഭവിച്ചിരിക്കുന്നത്. മോരി ബ്ലോക്കിലെ ആറ് ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.

സത്‌ലജ് ഉള്‍പ്പെടെയുള്ള പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ഉത്തരകാശിയില്‍ മാത്രം 17 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


യമുന നദി കര കവിഞ്ഞതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്