ദേശീയം

സ്ത്രീക്കും പുരുഷനും വ്യത്യസ്ത വിവാഹപ്രായം വേണ്ട: ബിജെപി നേതാവ് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: രാജ്യത്ത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത  വിവാഹപ്രായം എന്ന നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാദ്ധ്യായയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുന്‍നിര്‍ത്തിയുള്ളതാണെന്നും അശ്വനി കുമാര്‍ ഉപാദ്ധ്യായ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. നിലവില്‍ ഇന്ത്യയില്‍ പുരുഷന്റെ വിവാഹ പ്രായം 21 വയസും സ്ത്രീക്ക് 18 വയസുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം