ദേശീയം

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ചോദിച്ചത് 1000 രൂപ, 300 രൂപ നല്‍കി, കടയുടമക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുപ്പൂര്‍ : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായി ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ചതിന് കടയുടമക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദനം. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. കടയുടമയായ ശിവ എന്നയാളോട് കൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കായി 1000 രൂപയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍ ഇത്രയും രൂപ തരാനാകില്ലെന്ന് അറിയിച്ച ശിവ, 300 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രകോപിതരായ വിഎച്ച്പി പ്രവര്‍ത്തകര്‍ കടയുടമയെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ വെച്ചായിരുന്നു വിഎച്ച്പി പ്രവര്‍ത്തകരുടെ മര്‍ദനം. 

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് തടയാന്‍ ഭാര്യ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വസന്ത്, വിഘ്‌നേഷ്, നിസാര്‍, രഞ്ജിത്ത്, അയ്യാസാമി എന്നിവരാണ് മര്‍ദ്ദിച്ചവരെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍