ദേശീയം

പീഡിപ്പിച്ച അധ്യാപകനെതിരെ പരാതി നല്‍കി: പെണ്‍കുട്ടിയെയും അനിയനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പീഡിപ്പിച്ച അധ്യാപകനെതിരെ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിക്ക് ടിസി നല്‍കി. അധ്യാപകനെതിരെ പരാതി നല്‍കി സ്‌കൂളിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്നാരോപിച്ചാണ് പെണ്‍കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. 

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകനായ രഞ്ജിത്ത് പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇതേ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. സംഭവം പുറത്തായതിന് പിന്നാലെ കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിച്ച സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരനെയും സ്‌കൂളില്‍ നിന്ന് ടിസി നല്‍കി പുറത്താക്കി. പിന്നാലെ അച്ഛനെയും അമ്മയെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. 

ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം സഹായമഭ്യര്‍ത്ഥിച്ച് പ്രാദേശിക രാഷ്ട്രീയക്കാരെയും അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ആരും  സഹായിച്ചില്ലെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 

ഭിവാനിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയാണ് കുട്ടിയുടെ അമ്മ വിഷം കഴിച്ചത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവം വിവാദമായതിന് പിന്നാലെ പീഡനക്കുറ്റം ആരോപിക്കപ്പെട്ട അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം