ദേശീയം

പ്രിയങ്കയെ മാറ്റില്ല; പാകിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പ്രിയങ്ക ചോപ്രയെ യൂണിസെഫിന്റെ ഗുഡ്‌വില്‍ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പാക്കിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളി. സൈന്യത്തെ പിന്തുണച്ചുള്ള പ്രിയങ്കയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും യുഎന്‍ വക്താവ് അഭിപ്രായപ്പെട്ടു.

യൂണിസെഫ് ഗുഡ് വില്‍ അംബാസഡര്‍മാര്‍ അവരുടെതായ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ അത് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മാത്രമാണ്. അവര്‍ക്ക് ഏത് വിഷയത്തിലും അവരവരുടെ താത്പര്യങ്ങളും ആശങ്കകളും പങ്കുവെക്കാമെന്നും യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടാറാസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച സാഹചര്യത്തിലാണ് പ്രിയങ്കക്കെതിരെ പാക് മന്ത്രി ഷിരീന്‍ മസാരി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് മസാരി കത്തയച്ചിരുന്നു

''ആണവയുദ്ധമുള്‍പ്പെടെയുള്ള യുദ്ധങ്ങളോടുള്ള പിന്തുണയെന്നത് ഗുഡ്‌വില്‍ അംബാസഡര്‍ എന്ന ഐക്യരാഷ്ട്രസഭാ പദവിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നാണ്. പ്രിയങ്കയെ പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ സമാധാനത്തിന്റെ അംബാസഡര്‍ എന്ന ആശയത്തെ ലോകം പരിഹാസത്തോടെയേ നോക്കിക്കാണൂ'' കത്തില്‍ മസാരി കുറിച്ചു. 

''ഫാസിസം, കൂട്ടക്കൊല, വംശീയവിദ്വേഷം എന്നിവയിലൂന്നിയുള്ള നാസി സിദ്ധാത്തിനോട് സമാനമാണ് മോദി നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍. ഇതിനെയാണ് പ്രിയങ്ക ചോപ്ര പരസ്യമായി പിന്തുണച്ചത്. ഇന്ത്യന്‍ പ്രതിരോധമന്ത്രി പാക്കിസ്ഥാനെതിരെ നടത്തിയ ആണവഭീഷണിയെയും പ്രിയങ്ക പിന്തുണച്ചു'' കത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി