ദേശീയം

അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. 66 വയസായിരുന്നു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു അന്ത്യം.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിനാണ് ജയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അല്‍പ്പകാലമായി  ചികിത്സയിലും വിശ്രമത്തിലായിരുന്നു ജയ്റ്റ്‌ലി. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

ജയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമായതായി ഇന്നലെ രാത്രി തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

വാജ്‌പേയ്, അഡ്വാനി നിരയ്ക്കു പിന്നിലായി ബിജെപിയുടെ രണ്ടാം തലമുറയിലെ പ്രമുഖ മുഖമായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. വാജ്‌പേയ്, ഒ്ന്നാം മോദി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്ന അദ്ദേഹം ധനകാര്യം,  പ്രതിരോധം, വാണിജ്യം, നിയമം, വാര്‍ത്താ വിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ ബിജെപിയുടെ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി