ദേശീയം

കശ്മീരില്‍ നിന്ന് പച്ചക്കറികളും പഴങ്ങളും ശേഖരിക്കും, നൂറ് കശ്മീരികള്‍ക്ക് ജോലി: യൂസഫലിയുടെ ഉറപ്പ്; അഭിനന്ദിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ജമ്മു കശ്മീരിന്റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ നിലപാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജജമ്മു കശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്ന് യൂസഫലി വ്യക്തമാക്കി. 

അബുദാബിയില്‍ പ്രധാനമന്ത്രിയുടെ  നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ ഉറപ്പ്. തുടക്കമെന്ന നിലയില്‍ നൂറു കശ്മീരികള്‍ക്കു ജോലി നല്‍കും. അതേസമയം, യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാര്‍ഡ്, ലുലു ഗൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ സൌകര്യമൊരുക്കുമെന്നു എം.എ.യൂസഫലി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു