ദേശീയം

ട്രെയിനിടിച്ച് അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ദാരുണാന്ത്യം; ആത്മഹത്യയെന്ന് സംശയം 

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: പാഞ്ഞെത്തിയ ട്രെയിന്‍ ഇടിച്ച് സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. ബീഹാറിലെ ജെഹ്നബാദ് എന്ന ജില്ലയിലാണ് സംഭവം. ജെഹ്നബാദ് സ്റ്റേഷനും കരാനയ്ക്കും ഇടയ്ക്കാണ് അപകടമുണ്ടായത്. 

നാല് മൃതദേഹങ്ങളും റെയില്‍വേ ട്രാക്കിന് സമീപതത്തുനിന്ന് നാട്ടുകാര്‍ കണ്ടെത്തി. മൂന്ന് വയസ്സ് പ്രായമുള്ള മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അപകടത്തില്‍ മരിച്ച സ്ത്രീയുടെയും കുട്ടികളുടെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ശരിയായ അന്വേഷണം നടത്തി ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. സംഭവം ആത്മഹത്യ ആണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി