ദേശീയം

ഡി കെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനാകും ?; കര്‍ണാടക കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കലിനൊരുങ്ങി ഹൈക്കമാന്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അദ്യക്ഷനായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഡി കെ ശിവകുമാറിനെ നിയമിച്ചേക്കും. കെപിസിസി അധ്യക്ഷനായി ശിവകുമാറിന്റെ പേര് ഹൈക്കമാന്‍ഡ് സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനെ മാറ്റിയാകും, പാര്‍ട്ടിയുടെ ക്രൈസിസ് മാനേജറായ ശിവകുമാറിനെ നിയമിക്കുക എന്ന് പ്രമുഖ ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ദിനേശ് ഗുണ്ടുറാവു കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റിട്ട് ഒന്നര വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ സമീപകാലത്തെ പ്രതിസന്ധി അടക്കം പരിഹരിക്കുന്നതില്‍ ദിനേശ് പരാജയപ്പെട്ടുവെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ ശിവകുമാര്‍ നടത്തിയ അധ്വാനവും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി ഡല്‍ഹിയില്‍ തമ്പടിച്ചിട്ടുള്ള ശിവകുമാറുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന കോണ്‍ഗ്രസിലെ ഉടച്ചുവാര്‍ക്കലിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.  ദിനേശിനൊപ്പം സംസ്ഥാന നേതൃതലത്തിലും വന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന. 

നിലവില്‍ മൂന്നു സംസ്ഥാനങ്ങളില്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്മാരെ നിയമിക്കാനുണ്ട്. ഇതോടൊപ്പം കര്‍ണാടകയിലും പുതിയ അധ്യക്ഷനെ നിയമിച്ചേക്കും. അടുത്തയാഴ്ച നടക്കുന്ന എഐസിസി പ്രവര്‍ത്തക സമിതിക്ക് ശേഷം തീരുമാനം ഉണ്ടായേക്കുമെന്നും സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും