ദേശീയം

നിരീശ്വരവാദിയായിരുന്ന എം. കരുണാനിധിയുടെ പേരില്‍ ക്ഷേത്രം വരുന്നു; നിര്‍മാണം 30 ലക്ഷം മുടക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവരാണ് തമിഴര്‍. തങ്ങളുടെ പ്രിയങ്കരരായ സിനിമ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി അമ്പലം നിര്‍മിച്ച് പൂജ ചെയ്യാന്‍ വരെ അവര്‍ തയാറാവും. ഇപ്പോള്‍ അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധിയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം. നിരീശ്വര വാദിയായിരുന്ന കരുണാനിധിയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. 

പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നല്‍കിയതിനുള്ള ആദരസൂചകമായാണ് നടപടി. മുപ്പതുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞായറാഴ്ച നാമക്കല്‍ കുച്ചിക്കാട് ഗ്രാമത്തില്‍ നടത്തി.

ഡി.എം.കെ. വനിതാവിഭാഗത്തിനൊപ്പം ചേര്‍ന്നാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ ക്ഷേത്രം നിര്‍മിക്കുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ 2009ലാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധിയുടെ മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി