ദേശീയം

മോദിയുടെ ഇംഗ്ലിഷ് മികച്ചത്, സംസാരിക്കാത്തത് വേണ്ടെന്നുവച്ചിട്ട്: ഡോണള്‍ഡ് ട്രംപ് (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലിഷ് മികച്ചതെന്നും അദ്ദേഹം വേണ്ടെന്നുവച്ചിട്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കാത്തതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി 7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്റെ, തമാശയില്‍ പൊതിഞ്ഞ പരാമര്‍ശം.

ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ഹിന്ദിയിലാണ് മോദി സംസാരിച്ചത്. ഇതിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടപെട്ടുകൊണ്ടാണ്, ട്രംപ് മോദിയുടെ ഇംഗ്ലിഷിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

''സത്യത്തില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് മികച്ചാണ്, വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിക്കാത്തത്'' -ട്രംപ് പറഞ്ഞു. ചിരിയോടെയാണ് മോദി ട്രംപിന്റെ വാക്കുകളെ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ