ദേശീയം

അത്രമേല്‍ ഭയാനകം  ഈ 'മരണവീഡിയോ'; നിരത്തിലൂടെ വലിച്ചിഴച്ച് ട്രക്ക് 

സമകാലിക മലയാളം ഡെസ്ക്

മംഗളരു: മഹാമാരികള്‍ പോലും തോറ്റുപോകും ദിനംപ്രതി ഉണ്ടാകുന്ന റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കാണുമ്പോള്‍. പലപ്പോഴും ഒരു ചെറിയ നിമിഷത്തെ അശ്രദ്ധയാണ് പലരുടെയും ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കുന്നത്. അതിവേഗതയും ഡ്രൈവിങ്ങിലെ നിയമലംഘനവുമാണ് മംഗളുരുവില്‍ അധ്യാപകന്റെ ജീവന്‍ എടുത്തത്. ഇതിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.

മംഗളൂരുവില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് സ്‌കൂള്‍ അധ്യാപികയായ ഷൈലജ റാവു അപകടത്തില്‍ മരിച്ചു. റാവു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ട്രക്ക് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച വീണ ഇയാളെ ഏറെ നേരം നിരത്തിലൂടെ വലിച്ചുകൊണ്ടുപോകുകയായിരുന്നു.

തത്ക്ഷണം തന്നെ അധ്യാപകന്‍ മരിച്ചു. സമീപത്തുണ്ടായ ആളുകള്‍ ഓടിക്കൂടിയപ്പോഴെക്കും വാഹനം നിര്‍ത്താതെ പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി