ദേശീയം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസ്‌കര്‍ മേനോന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസ്‌കര്‍ മേനോന്‍ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തെ നിരവധി നിര്‍ണായക സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താണ് ഇദ്ദേഹം പേരെടുത്തത്.

പ്രമുഖ ന്യൂസ് ഏജന്‍സിയായ പിടിഐയുടെ റീജിണല്‍ മാനേജര്‍ സ്ഥാനത്ത് സേവനം അനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത് നിന്ന് വിരമിക്കുന്നത്. ന്യൂസ് ഏജന്‍സിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച ഭാസ്‌കര്‍ മേനോന്‍ വിവിധ റാങ്കുകളില്‍ സേവനം അനുഷ്ഠിച്ച ശേഷം റീജിണല്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ അസാമാന്യപാടവം പ്രകടിപ്പിച്ച അദ്ദേഹം എഡിറ്റിങ് മികവും കാഴ്ചവെച്ചു. 

വിരമിച്ച ശേഷവും പത്രപ്രവര്‍ത്തനമേഖലയില്‍ സജീവമായിരുന്നു അദ്ദേഹം. പിടിഐ സ്റ്റോറികള്‍ വിശകലനം ചെയ്യുന്ന ദൗത്യവും ഇദ്ദേഹം ഏറ്റെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി