ദേശീയം

വനിതാ ഡോക്ടറുടെ കൊലപാതകം; ഭക്തരെ പുറത്തിറക്കി, ക്ഷേത്രമടച്ചിട്ട് പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂര ബലാത്സംഗത്തിനിരയായി വനിതാ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം. തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രമാണ് 20 മിനിട്ട് നേരത്തേക്ക് അടച്ചിട്ടത്. ഈ സമയത്ത് ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭക്തർ പുറത്തു നിന്ന സമയത്ത് ക്ഷേത്രത്തിൽ പൂജാരിമാർ ചേർന്ന് സ്ത്രീകളുടെ സുരക്ഷക്കായുള്ള പ്രത്യേക പ്രാർഥന മഹാ പ്രദക്ഷിണം നടത്തി.

വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തിയേഴുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹൈദരാബാദ് – ബെംഗളുരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്.  ടോൾ ബൂത്തിനരികെ ലോറി പാർക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂര പീഡനം നടന്നത്.

യുവതിയെ തീവച്ചു കൊന്ന ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി