ദേശീയം

തമിഴ്‌നാട്ടില്‍ വീട് ഇടിഞ്ഞുവീണ് പത്തു പേര്‍ മരിച്ചു; കനത്ത മഴയില്‍ മരണം പതിനഞ്ചായി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ്‌നാട്ടില്‍ ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മേട്ടുപ്പാളയത്തില്‍ വീട് ഇടിഞ്ഞു വീണ് പത്ത് പേര്‍ മരിച്ചു. എഴ് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. 

കനത്ത മഴയുടെ പശ്ചാത്തലത്തില്‍, തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം,കടല്ലൂര്‍ എന്നിവടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങള്ഡ തുടരുകയാണ്. 630 പമ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെന്നൈയില്‍ 176 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി ബോട്ടുകളും തയാറാണെന്നും പേടിക്കാനില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍