ദേശീയം

വയറ്റില്‍ ബാഗ് അടക്കം 18 കിലോ പ്ലാസ്റ്റിക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; പശു ചത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പശുവിന്റെ വയറ്റില്‍ നിന്ന് 18 കിലോഗ്രാം പ്ലാസ്റ്റിക് പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്. എന്നാല്‍ പശു ചത്തുപോയതായി അധികൃതര്‍ വ്യക്തമാക്കി.

മുംബൈയിലാണ് സംഭവം. അസുഖബാധിതയായ പശുവിനെ മൃഗങ്ങള്‍ക്ക് എതിരെയുളള ക്രൂരതകള്‍ തടയുന്നതിന് മുംബൈ പാരലിലുളള ബോംബെ സൊസറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയിലാണ് പശുവിന്റെ വയറ്റില്‍ നിന്ന് 18 കിലോഗ്രാം പ്ലാസ്റ്റിക് നീക്കം ചെയ്തത്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയിട്ടും പശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. 

നവംബര്‍ ഏഴിനാണ് മുംബൈ ബോറിവിലി സ്വദേശി പശുവിനെ ബോംബെ സൊസൈറ്റിയില്‍ പ്രവേശിപ്പിച്ചത്. തീറ്റ നിര്‍ത്തിയതിനെ  തുടര്‍ന്നാണ് വിദഗ്ധ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് ബാഗ് അടക്കമുളള മാലിന്യങ്ങളാണ് വയറ്റില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള