ദേശീയം

അടിച്ച് ഫിറ്റായി കമിതാക്കള്‍ മൂന്നാംനിലയില്‍ നിന്ന് ചാടി; അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:മദ്യലഹരിയില്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി കമിതാക്കള്‍. ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കാതെ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

രാജസ്ഥാന്‍ ജയ്പൂരിലെ ജോദ്‌വാരയിലാണ് സംഭവം.20 വയസ്സ് പ്രായം തോന്നിക്കുന്ന കമിതാക്കളാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. യുവാവിന്റെ കാലിനാണ് പരിക്ക്. നടുവിന് പരിക്ക് പറ്റിയതായി പെണ്‍കുട്ടി പറയുന്നു. എന്നാല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയെന്ന് സമ്മതിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു. 

ഇരുചക്രവാഹനത്തില്‍ നിന്ന് വീണു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇരുവരും കെട്ടിടത്തില്‍ നിന്ന് ചാടാനുളള കാരണം വ്യക്തമല്ല. ബന്ധുക്കള്‍ ആരും ഇവരെ അന്വേഷിച്ച് വന്നിട്ടില്ല. കേസെടുത്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം