ദേശീയം

അവിടെവെച്ചുതന്നെ എന്നെയും വെടിവെച്ച് കൊല്ലൂ ; ചെന്നകേശവുലുവിന്റെ ഭാര്യ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച കേസില്‍ അറസ്റ്റിലായവരെ വെടിവെച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ പ്രതികളുടെ കുടുംബങ്ങള്‍. ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന സ്ഥലത്തുവെച്ച് തന്നെയും വെടിവെച്ചുകൊല്ലാന്‍ കൊല്ലപ്പെട്ട പ്രതി ചിന്തകുണ്ട ചെന്നകേശവുലുവിന്റെ ഭാര്യ രേണുക ആവശ്യപ്പെട്ടു. ഭര്‍ത്താവില്ലാതെ തനിക്ക് ജീവിക്കാനാവില്ല. തന്നെയും കൊല്ലൂ എന്ന് 17 കാരിയായ രേണുക ആവശ്യപ്പെട്ടു.

തന്റെ ഭര്‍ത്താവ് ചെന്നകേശവുലു ശാന്തസ്വഭാവിയാണ്. അദ്ദേഹം ഇത്തരമൊരു കുറ്റം ചെയ്യുമെന്ന് കരുതുന്നില്ല. അഥവാ ചെയ്‌തെങ്കില്‍ത്തന്നെ നിയമനടപടികളിലൂടെ ശിക്ഷിക്കുകയാണ് വേണ്ടിയിരുന്നത്. തന്റെ ഭര്‍ത്താവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്തശേഷം വിട്ടയക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറെപ്പോലെ തന്നെ താനും ഒരു സ്ത്രീയാണെന്ന് രേണുക പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ചെന്നകേശവുലുവും രേണുകയും വിവാഹം കഴിച്ചത്. രേണുക ഇപ്പോള്‍ ഗര്‍ഭിണിയാണ്.

പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചുകൊന്നതെന്ന പൊലീസിന്റെ വാദം വിശ്വസനീയമല്ലെന്ന് മറ്റ് പ്രതികളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കുറ്റം ചെയ്തിരുന്നുവെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നതെന്ന് പ്രതി ജൊല്ലു രാജപ്പയുടെ പിതാവ് ജൊല്ലു ശിവ പറഞ്ഞു. തന്റെ മകനെ കൊന്നപോലെ സമാനകുറ്റം ചെയ്ത എല്ലാ പ്രതികളെയും വെടിവെച്ച് കൊല്ലാന്‍ പൊലീസ് തയ്യാറാകുമോയെന്നും ജൊല്ലു ശിവ ചോദിക്കുന്നു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എന്തിനാണ് പ്രതികളെ ഇങ്ങനെ കൊലപ്പെടുത്തിയതെന്ന് പ്രതികളിലൊരാളായ ചൊല്ലു നവീന്റെ പിതാവ് യെല്ലപ്പ ചോദിച്ചു. തന്റെ മകനെ കാണാന്‍ പോലും പൊലീസുകാര്‍ അനുവദിച്ചില്ല. നാലുപേരെയും പൊലീസ് മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നും യെല്ലപ്പ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്