ദേശീയം

പീഡകര്‍ക്ക് മാപ്പില്ല ; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബലാല്‍സംഗക്കേസുകളിലെ പ്രതികളോട് ദയ പാടില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബലാല്‍സംഗക്കേസുകള്‍ രാജ്യത്തെ ഞെട്ടിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനെ ഉലയ്ക്കുന്നു. കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് മാപ്പില്ല. ഇവര്‍ക്ക് ( പോസ്‌കോ കേസ് പ്രതികള്‍ക്ക് ) ദയാഹര്‍ജി നല്‍കാനുള്ള അവസരം നല്‍കരുത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പാര്‍ലമെന്റ് പുനഃപരിശോധിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ സിറോഹിയില്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ഓണ്‍ എന്‍പവര്‍മെന്റ് ഓഫ് വിമന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌പോര്‍മേഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന ഗുരുതര വിഷയമായി മാറിയിരിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.

ഡല്‍ഹിയില്‍ നിര്‍ഭയയെ ഓടുന്ന ബസില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ദയാഹര്‍ജി പരിഗണനയിലിക്കെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം. നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ