ദേശീയം

മലിനീകരണം കൊണ്ട് ആരും മരിക്കുന്നില്ല; അങ്ങനെ ഒരു പഠനവുമില്ലെന്ന് പരിസ്ഥിതി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറഞ്ഞാല്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന ലാന്‍സെറ്റ് പഠനത്തെ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. 2018ല്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ അനുമതിയോടെ പ്രസിദ്ധീകരിച്ച പഠനത്തെയാണ് മന്ത്രി തള്ളിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നെന്ന് ഒരു ഇന്ത്യന്‍ പഠനവും പറയുന്നില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 

'ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കരുത്. മലിനീകരണവും ആയുര്‍ദൈര്‍ഘ്യം കുറയുന്നതുമായി ബന്ധമുണ്ടെന്ന് ഒരു ഇന്ത്യന്‍ പഠനവും വ്യക്തമാക്കുന്നില്ല. മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്'- അദ്ദേഹം പറഞ്ഞു. 

അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് 2017ല്‍ പഠനം ആരംഭിച്ച് 2018ലാണ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചത്. അന്തരീക്ഷ മലിനീകരണം കുറഞ്ഞാല്‍ ഇന്ത്യക്കാരുടെ ജീവിത ദൈര്‍ഘ്യം 1.7വര്‍ഷംവരെ വര്‍ധിക്കും എന്നാണ് പഠനം പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റിയുടെയും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്റെയും അനുമതിയോടെയാണ് പഠനം പ്രസിദ്ധീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ