ദേശീയം

മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കരുത്; അയോധ്യാ വിധിയില്‍ പുനപ്പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിക്കെതിരെ അഖില ഭാരത ഹിന്ദു മഹാസഭ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. മുസ്ലിംകള്‍ക്കു പള്ളി പണിയാന്‍ അയോധ്യയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന നിര്‍ദേശത്തിന് എതിരെയാണ് ഹര്‍ജി.

അയോധ്യാ കേസിലെ മുസ്ലിം കക്ഷികളില്‍ ആരും പള്ളി പണിയാന്‍ പകരം ഭൂമി എന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ഹിന്ദു മഹാസഭ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഇങ്ങനെയൊരു ആവശ്യം ഇല്ലാതിരിക്കെ കോടതിക്ക് ഇത്തരത്തില്‍ ഒരു തീര്‍പ്പു കല്‍പ്പിക്കാനാവില്ലെന്നാണ്, വിഷ്ണു ശങ്കര്‍ ജയിന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം. 

1934ലും 1949ലും 1992ലും ഹിന്ദുക്കള്‍ തെറ്റായി പ്രവര്‍ത്തിച്ചെന്നും അതിനു പരിഹാരമായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സ്ഥലം പള്ളി പണിയാന്‍ നല്‍കണമെന്നുമാണ് വിധിയില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലൊരു ആശ്വാസ നടപടിക്ക് നിയമപരമായ പ്രാബല്യമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 

നിയമവിരുദ്ധമായ ഒരു പ്രവൃത്തിക്കു വേണ്ടി ഹിന്ദുക്കളുടെ ഭൂമി കൈമാറാനാവില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ ഉന്നയിക്കാത്ത ഒരു ആവശ്യം അംഗീകരിക്കുന്നതിന് കോടതിക്ക്് ഭരണഘടനയുടെ 142ാം അനുച്ഛേദം ഉപയോഗിക്കാനാവില്ല.- ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു