ദേശീയം

വിവാഹത്തിന് വരന്‍ വൈകിയെത്തി; അയല്‍വാസിയെ താലികെട്ടി വധു

സമകാലിക മലയാളം ഡെസ്ക്

ബിജ്‌നോര്‍: വരന്‍ വിവാഹത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയല്‍വാസിയെ വിവാഹം ചെയ്ത് വധു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വരന്‍ വൈകിയെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാത്രിയോടെയാണ്  വരനും സംഘവും വിവാഹവേദിയിലെത്തിയത്. 

വരനെത്താന്‍ വൈകിയത് വധുവിനും കുടുംബത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്ന് വിവാഹത്തിന് എത്തിയവര്‍ പറയുന്നു. ഏറെ നേരം കാത്തിട്ടും വരനെത്തിയില്ല. വിവാഹത്തിന്  മുന്‍പ് തന്നെ സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം . 

കൂടുതല്‍ പണം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്റെ വീട്ടുകാര്‍. ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താന്‍ സാധിക്കാത്തതെന്നുമാണ് വരന്റെ വീട്ടുകാര്‍ നല്‍കുന്ന വീശദീകരണം. 

തര്‍ക്കത്തിനൊടുവില്‍ ഇരു വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെട്ടതോടെ കുടുബങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. എന്നാല്‍  വധുവിന്  വരനൊപ്പം പോകാന്‍ താത്പര്യമില്ലായിരുന്നു. അയല്‍വാസിയായ യുവാവിനെ യുവതി വിവാഹം ചെയ്യുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ