ദേശീയം

യൂറിയ ക്ഷാമത്തില്‍ വലഞ്ഞ് കര്‍ഷകര്‍, പരസ്പരം ഏറ്റുമുട്ടി; മധ്യപ്രദേശില്‍ സംഘര്‍ഷാവസ്ഥ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: യൂറിയ ക്ഷാമത്തെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കയ്യാങ്കളിയില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.കര്‍ഷകര്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ അശോക് നഗറില്‍ നിന്നുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യൂറിയ ക്ഷാമത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നത്. യൂറിയ വിതരണകേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. രണ്ട് ചാക്ക് ഒരു കര്‍ഷകന്‍ എന്ന കണക്കില്‍ നിയന്ത്രിത അളവില്‍ വിതരണം ചെയ്യുന്ന യൂറിയ ലഭിക്കുന്നതിന് വേണ്ടി നീണ്ട ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. അതിനിടെയാണ് അശോക് നഗറില്‍ കര്‍ഷകര്‍ പരസ്പരം ഏറ്റുമുട്ടിയത്.

കഴിഞ്ഞദിവസം വിദിഷ ജില്ലയില്‍ ക്ഷമ നശിച്ച കര്‍ഷകര്‍ 70 ചാക്ക് യൂറിയ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ചെറിയ തോതില്‍ ബലപ്രയോഗം നടത്തുന്നുണ്ട്. യൂറിയ ക്ഷാമത്തില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയും പരസ്പരം പഴിചാരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയമാണ് ഇതിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ആവശ്യത്തിന് യൂറിയ വിതരണം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കമല്‍നാഥ് സര്‍ക്കാരാണിന്റെ തെറ്റായ നടപടികളാണ് ഇതിന് കാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)