ദേശീയം

റേഷന്‍ കാര്‍ഡിന്റെ പിന്‍ചട്ടയില്‍ യേശുക്രിസ്തു; വിവാദം

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: റേഷിന്‍ കാര്‍ഡിന്റെ പുറം ചട്ടയില്‍ യേശുവിന്റെ ചിത്രം പ്രിന്റ് ചെയ്തതായി പരാതി. ആന്ധപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ റേഷന്‍ ഡീലറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഗുരുതരമായ കൃത്യവിലോപത്തിന് റേഷന്‍ ഡീലര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിവില്‍ സ്‌പ്ലൈസ് ഓഫീസര്‍ പറഞ്ഞു. പ്രദേശത്തെ ഡിടിപി നേതാവിന്റെ ഭാര്യമംഗാദേവിയുടെ ഉടമസ്ഥതയിലാണ് റേഷന്‍ ഷോപ്പ്. റേഷന്‍ കാര്‍ഡില്‍ ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്തതിന് പിന്നാല്‍ ഇവരുടെ ഭര്‍ത്താവാണെന്നാണ് കരുതുന്നത്. ഇയാള്‍ ക്രിസ്ത്യാനിയല്ലെങ്കിലും വൈഎസ്ആര്‍ സര്‍ക്കാരിനെ മോശപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസിന്റെ സംശയം. 

യേശുക്രിസ്തുവിന്റെ ചിത്രം റേഷന്‍ കാര്‍ഡുകളില്‍ അച്ചടിക്കുന്നത് ഡീലറുടെ ഭാഗത്തുനിന്നുള്ള തെറ്റായ നടപടിയാണെന്ന് പോലീസ് പറഞ്ഞു.
നേരത്തെയും സമാനമായ രീതിയില്‍ ഇയാള്‍ റേഷന്‍ കാര്‍ഡില്‍ സായി ബാബയുടെയും  ബാലാജിയുടെയും ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ